കാണ്‍പൂര്‍ : അഞ്ഞൂറാം ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 197 റൺസിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില്‍ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 87.3 ഓവറില്‍ 236 റണ്‍സിന് പുറത്താകുകയായിരുന്നു. 35.3 ഓവറിൽ 132 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ ജയം നേടിത്തന്നത്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നേടിയിരുന്ന അശ്വിന് ഇതോടെ കാണ്‍പുരില്‍ പത്ത് വിക്കറ്റാണ് വീഴ്ത്തിയത്.
80 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയാണ് രണ്ടാമിന്നിംഗ്സില്‍ ന്യൂസിലന്റിന്റെ ടോപ്സ്കോറര്‍. 71 റണ്‍സെടുത്ത സാന്റ്നര്‍ റോഞ്ചിയ്ക്ക് മികച്ച പിന്തുണ നല്കി. ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ 318 റൺസിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ തകർപ്പൻ തിരിച്ചുവരവാണ് നൽകിയത്. മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.
Post Your Comments