ബെംഗളൂരു: ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 പിഴ ഈടാക്കി കോടതി വിധി. 100 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായും ആയിരം രൂപ കോടതിവ്യവഹാര ചെലവിനുമായാണ് ഈടാക്കുക. ബെംഗളൂരുവിലെ ‘ഫാസ്റ്റ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിനെതിരെയാണ് വിധി.
അഭിഭാഷകനായ ടി. നരസിംഹമൂര്‍ത്തിയാണ് കേസ് നൽകിയിരുന്നത്. ഒരു പ്ലേറ്റ് ഇഡലിക്ക് മെനുവില്‍ 24 രൂപയാണ് രേഖപ്പെടുത്തിയിരുന്നതെന്നും എന്നാൽ തന്റെ പക്കൽ നിന്നും 25 രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. സാമൂഹിക പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഈ അധികത്തുക ഉപയോഗിക്കുന്നതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഈ വാദം വിലപ്പോയില്ല.
Post Your Comments