പച്ച മുന്തിരി
ധാരാളം കീടനാശിനി തളിക്കുന്ന ഒന്നാണ് പച്ചമുന്തിരി. അതുകൊണ്ടുതന്നെ അതിന്റെ തൊലി കളഞ്ഞാണ് പലരും പച്ചമുന്തിരി ഉപയോഗിക്കുന്നത്. കീടനാശിനി പ്രശ്‌നം ഒഴിവാക്കാന്‍, കടയില്‍നിന്ന് വാങ്ങുന്നതിന് പകരം ഓര്‍ഗാനിക് മുന്തിരി ഉപയോഗിക്കുന്നതാണ് ഉത്തമം. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമായ റിസ്‌വെറടോള്‍ ധാരാളമായി മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്.
വഴുതന
തലച്ചോറിന്റെ കലകള്‍ക്ക് ആരോഗ്യമേകുന്ന നാസുനിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് വഴുതന. നാസുനിന്‍ എന്ന ഫ്ലാവനോയ്‌ഡ് ആന്റി ഓക്‌സിഡന്റ് കഴിച്ചാല്‍ ശരീരഭാരവും വണ്ണവും അനിയന്ത്രിതമായി വര്‍ദ്ദിക്കുന്നത് ഒഴിവാക്കാനാകും.
വെള്ളരി
വെള്ളരിയുടെ തൊലിയില്‍ കാല്‍സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ തൊലി കളയാതിരിക്കുക.
ആപ്പിള്‍
ആപ്പിളിന്റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ സൂക്ഷിക്കാനും ഇത് സഹായിക്കും.
ഉരുളക്കിഴങ്ങ്
പാചകത്തിന് മുമ്പ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുകയാണ് പതിവ്. എന്നാല്‍ ഇതിന്റെ തൊലിയില്‍ ഇരുമ്പ്, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ ഉള്ളില്‍ അടങ്ങിയതിനേക്കാള്‍ അഞ്ചു മുതല്‍ പത്തിരട്ടി വരെ ആന്‍റി ഓക്‌സിഡന്റ്, അതിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments