റിയാദ്•കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിയ്ക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ശനിയാഴ്ച പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.
നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് യു.എ.ഇ അടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ നേരത്തെ തന്നെ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് വന്‍ തോതില്‍ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്ന രാജ്യമായ സൗദിയുടെ നടപടി കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കും.
Post Your Comments