കഴിക്കുന്ന പച്ചക്കറികളിലെ പോഷകം നഷ്ടപ്പെടാതെ ജീവിതം ആരോഗ്യപൂര്‍ണ്ണമാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….. പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ പച്ചക്കറികള്‍ പാചകം ചെയ്യുന്ന വിധം.
ആരോഗ്യപൂര്‍ണ്ണ ജീവിതത്തിനു ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ് പച്ചക്കറികള്‍.എന്നാല്‍ പച്ചക്കറികളില്‍ നിന്നും നല്ലൊരുശതമാനം പോഷകമൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനു ശേഷമാണ് നാം അത് കഴിക്കുന്നത് എന്നതാണ് സത്യം. ഇതിനു കാരണം നമ്മുടെ പാചക രീതികളാണ്.വലിയ വിലകൊടുത്തു നാം വാങ്ങിക്കഴിക്കുന്ന പച്ചക്കറികള്‍ കൊണ്ടു യാതൊരു പ്രയോജനവും ശരീരത്തിനു ഉണ്ടാകുന്നില്ല എന്നറിയുമ്പോഴാണ് നഷ്ടത്തിന്‍റെ വലിപ്പം മനസിലാകുക.കഴിക്കുന്ന ഭക്ഷണത്തിന്‍റെ മൂല്യം ലഭ്യമാകണമെങ്കില്‍ കരുതലോടെ തന്നെ ആവണം പാചകം. ഒരല്പം ശ്രദ്ധകൊടുത്താല്‍ പാചകം പോഷകമൂല്യമുളളതാക്കാം.
വലിയകഷ്ണങ്ങളായി വേണം പച്ചക്കറികള്‍ മുറിക്കാന്‍ .ഇതിലൂടെ പോഷകമൂല്യം നഷ്ടപ്പെടുന്നതു തടയാനാവും.വെളളമൊഴിച്ച് വേവിക്കുന്നതിനു പകരം ആവിയില്‍ പുഴുങ്ങിയെടുക്കുന്ന രീതി വളരെ പ്രയോജനകരമാണ്.വെളളമൊഴിക്കുമ്പോള്‍ കുറച്ചുവെളളം മാത്രമൊഴിച്ചു വേവിക്കുക.വെളളത്തില്‍ ലയിക്കുന്ന വൈറ്റമിനുകളായ വൈറ്റമിന്‍ സി,ബീ-കോംപ്ലക്‌സ് എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ ഈ മാര്‍ഗ്ഗം നല്ലതാണ്.
ഏറെ നേരം വേവിക്കുന്നത് ഒഴിവാക്കി പാതിവേവിക്കുന്നതും പോഷകമൂല്യങ്ങളെ സംരക്ഷിക്കും.എണ്ണയില്‍ പച്ചക്കറികള്‍ ധാരാളം നേരം വഴറ്റുന്നതും വറക്കുന്നതും നല്ലതല്ല.വൈറ്റമിന്‍-സി,പൊട്ടാസ്യം എന്നിവ വിഘടിച്ച് പോഷകനഷ്ടം ഉണ്ടാകും. അതേസമയം ചൂടാക്കുമ്പാള്‍ പോഷക മൂല്യം കൂടുന്ന പച്ചക്കറികളുമുണ്ട്. ഉദാഹരണമായി തക്കാളിയിലെ ആന്‍റി ഓക്‌സിഡന്റായ ലൈക്കോപിന്‍റെ അളവ് ചൂടേല്‍ക്കുന്നതോടെ കൂടുന്നു. രൂചിയുടെ പേരില്‍ പോഷകമൂല്യങ്ങളെ മറക്കാതെ പാചകം ചെയ്താല്‍ പല ആരോഗ്യപ്രശ്‌നങ്ങളെയും ഒഴിവാക്കാനാവും.
Post Your Comments