Latest NewsFood & CookeryLife StyleNews StoryNerkazhchakal

ഓണക്കാലത്തെത്തിയ നാടൻ പച്ചക്കറികൾ യഥാർത്ഥത്തിൽ നാടനോ?

ഈ ഓണത്തിന് കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നാടൻ പച്ചക്കറികളുടെ വമ്പൻ വിപണിയെത്തിയിരുന്നു .സൂപ്പർ മാർക്കറ്റുകളിലും വഴിയോരത്തും നാടൻ പച്ചക്കറികൾ എന്ന ബോർഡും തൂക്കി വിറ്റിരുന്നത് യഥാർത്ഥത്തിൽ നാടൻ പച്ചക്കറികളായിരുന്നില്ല.

പച്ചക്കറികളിലെ വിഷവസ്തുക്കളെക്കുറിച്ചു കേരളത്തിൽ പലയിടങ്ങളിലും ബോധവത്കരണം നടത്തിയപ്പോൾ ഫലം കണ്ടുതുടങ്ങിയിരുന്നു.കൃഷി മന്ത്രി വി.എസ്‌.സുനിൽ കുമാറിന്റെ നേതൃത്ത്വത്തിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് കേരളമൊട്ടാകെയുള്ള സ്കൂൾ കുട്ടികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും പച്ചക്കറി വിത്തുകൾ നൽകിയപ്പോൾ കേരളം കണ്ടത് പുതിയൊരു തിരിച്ചുവരവാണ്.ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി മലയാളികൾ കൈനീട്ടി സ്വീകരിച്ചത് വിഷരഹിതമായ പച്ചക്കറികൾ കഴിക്കാമെന്ന ആശയിലായിരുന്നു .എന്നാൽ ഓണത്തിന്റെ പേരിൽ പച്ചക്കറി വിറ്റ് ലാഭമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയവർ മലയാളികളെ വിദഗ്ദ്ധമായി പറ്റിച്ചു.

തമിഴ് നാട്ടിൽനിന്നും ആന്ധ്രായിൽനിന്നുമൊക്കെ ഇറക്കുമതി ചെയ്ത പച്ചക്കറികൾ ഹോൾസെയിൽ വിലക്കെടുത്ത് നാടൻ അല്ലെങ്കിൽ ജൈവ പച്ചക്കറികൾ എന്ന ഓമന പേരും നൽകി വിൽക്കാനിറങ്ങി.പാവം മലയാളികൾക്കട്ടെ ഓണത്തിനെങ്കിലും വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാമെന്നു കരുതി ചോദിച്ച വിലയും കൊടുത്തത് വാങ്ങുകയും ചെയ്തു .കേരളത്തിലേക്ക് ജൈവ പച്ചക്കറികൾ എന്ന ലേബലോടെ വരുന്ന പച്ചക്കറികൾക്കൊന്നും ഓർഗാനിക് സർട്ടിഫിക്കേഷൻ നല്കിയിട്ടില്ലെന്നത് വാസ്തവമാണ്.കുടുംശ്രീ യൂണിറ്റുകൾ, ക്ലബ്ബുകൾ, പാർട്ടി പ്രവർത്തകർ അങ്ങനെ ഓണക്കാലത്ത് കച്ചവടത്തിനിറങ്ങിയവർക്കുപോലും നാടൻ പച്ചക്കറികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.എന്തിലും തട്ടിപ്പ് കണ്ടെത്തുന്നവർ പുതിയൊരെണ്ണം കൂടി കണ്ടെത്തിയിരിക്കുന്നെന്നേ പറയാൻ കഴിയൂ .
ഇനിയെങ്കിലും ,നാടൻ പച്ചക്കറികളെയും മറുനാടൻ പച്ചക്കറികളെയും തിരിച്ചറിയാനും എല്ലാ പച്ചക്കറികളും നമ്മുടെ നാട്ടിൽ വിളയില്ലെന്നും മലയാളികൾ പഠിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button