കഴക്കൂട്ടം : കഴക്കൂട്ടത്തെ ഹോസ്റ്റലിൽ യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് എക്സ്ക്യൂട്ടീവ് ആയ വി.പി.ആശ (33)യെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട ഇൗഞ്ചപ്പാറ കൂടൽ പുത്തൻപറമ്പിൽ പ്രഭാകരന്റെ മകളാണ് ആശ.
അടുത്തവീട്ടിലെ യുവതി ടെറസിൽ തുണി വിരിക്കാൻ കയറിയപ്പോഴാണ് ഹോസ്റ്റലിന്റെ ടെറസിൽ യുവതി കിടക്കുന്നത് കണ്ടത്. മൃതദേഹത്തിനു സമീപം ഇൻസുലിന്റെ ഒഴിഞ്ഞ ട്യൂബും സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് പോകുന്നതായി എല്ലാവരോടും പറഞ്ഞിരുന്നു. അതിനാൽ ആരും ആശയെ അന്വേഷിച്ചിരുന്നില്ല.
Post Your Comments