Uncategorized

ബുർഹൻ വാനി ഇന്ത്യന്‍ സൈനികനാകാന്‍ കൊതിച്ചിരുന്നു ; പിതാവിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ചെറുപ്പത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത് സ്വപ്നം കണ്ടിരുന്നയാളാണ് ഇപ്പോള്‍ കശ്മീരിലെ പ്രശ്നങ്ങളുടെ മുലകാരണക്കാരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി നേതാവുമായ ബുര്‍ഹന്‍ വാനിയെന്ന് പിതാവ് മുസാഫര്‍ വാനി.ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തി ആയിരുന്നുതന്‍റെ മകനെന്നും മുസാഫര്‍ വാനി വെളിപ്പെടുത്തി. മുസാഫര്‍ വാനി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് വാനിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ.പത്താം വയസ്സില്‍ തങ്ങളുടെ ഗ്രാമത്തില്‍ തീവ്രവാദികള്‍ക്ക് വേണ്ടി ഇന്ത്യന്‍ സൈന്യം വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്ന കാലത്തായിരുന്നു വാനി ഇങ്ങിനെ ആഗ്രഹിച്ചിരുന്നത്.

എന്‍കൗണ്ടര്‍ സംഭവിക്കുന്നതിന് രണ്ടു മാസം മുമ്പായിരുന്നു അയാള്‍ തീവ്രവാദി സംഘത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞത്. പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2010 ഒക്ടോബര്‍ 5 ന് രാത്രിയില്‍ ചില കൂട്ടുകാരെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞ് വീടുവിട്ട ശേഷം ഒരിക്കലും തിരിച്ചു വന്നിരുന്നില്ല. പിന്നീട് രണ്ടോ മൂന്നോ മിനിറ്റുകള്‍ നീളുന്ന രണ്ടോ മൂന്നോ തവണ മാത്രമാണ് മകനെ കണ്ടത്. അതും രണ്ടര വര്‍ഷം മുമ്പ്.കുടുംബത്തിന് വേണ്ടി ഞാന്‍ സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ അവന്‍ കശ്മീരിന് മുഴുവനും വേണ്ടി ജോലി ചെയ്യുകയായിരുന്നു.

ബുര്‍ഹാന്റെ നാലു വയസ്സ് മുത്ത സഹോദരന്‍ ഖാലിദിനെയും സൈന്യം കൊല്ലുകയായിരുന്നു. 2015 ഏപ്രില്‍ മാസം ഒരു പിക്നിക്കിന് പോയപ്പോഴായിരുന്നു. ശരിക്ക് പീഡിപ്പിച്ചായിരുന്നു കൊന്നത്. ബുര്‍ഹാനെ കാണാന്‍ പോയതാണെന്ന് പറഞ്ഞായിരുന്നു പീഡനം. ഖാലിദിന്റെ ശരീരത്ത് രക്തം ഇല്ലായിരുന്നു. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അവനെ പോലീസ് പിടിച്ചത്. എന്നാല്‍ ഇവര്‍ പിന്നീട് വിട്ടയയ്ക്കപ്പെട്ടു.അഞ്ചു വര്‍ഷമായി ബുര്‍ഹാന്റെ വേര്‍പാട് തങ്ങള്‍ “സഹിക്കുകയാണ്.ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ വിളിച്ചതും തീവ്രവാദി എന്നായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന് അദ്ദേഹം രക്തസാക്ഷിയും സ്വാതന്ത്ര്യ പോരാളിയുമാണെന്ന് പറഞ്ഞു.

നവാസ് ഷെരീഫ് പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ടു. ബുര്‍ഹാന്റെ കൊലപാതകം സ്വാതന്ത്ര്യ പോരാട്ടത്തിന് ഒരു പുതു ചൈതന്യം നല്‍കിയെന്നാണ് പറഞ്ഞത്. ഇന്ത്യയിലും പാകിസ്ഥാനിലും സമാധാനം പുലരാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ചര്‍ച്ചയാണ്. എല്ലാ ഇന്ത്യാക്കാരും പാകിസ്ഥാനികളും കശ്മീരികളുടെ സഹോദരങ്ങളാണെന്നും അവരെല്ലാം ഇന്ത്യാക്കാരെയും പാകിസ്ഥാനികളെയും ഒരു പോലെ സ്നേഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഉറി ആക്രമണം നടത്തിയത് പാകിസ്ഥാന്‍കാരാണെന്ന് എങ്ങിനെ പറയാനാകും? ” മുസാഫര്‍ വാനി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button