ലാഹോര്‍: വിദേശ ആക്രമണമുണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന. കൂടാതെ കശ്‌മീര്‍ വിഷയത്തിലെ പാക് നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയും ചൈന അറിയിച്ചുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാവ് പ്രവിശ്യയുടെ മുഖ്യമന്ത്രി ഷഹബാസ് ഷരീഫുമായി ചൈനയിലെ ഉന്നത നയതന്ത്ര പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച ഉറപ്പുനല്‍കിയതായി പാക് ദിനപത്രം ദ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കശ്‌മീര്‍ വിഷയത്തില്‍ ചൈന എല്ലാക്കാലത്തും പാകിസ്ഥാനോടൊപ്പമാണെന്നും തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യുമെന്നും ലാഹോറിലെ ചൈനീസ് കൗൺസിൽ ജനറല്‍ യു ബൊറന്‍ വ്യക്‌തമാക്കിയതായി ദ ഡോണിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. ഷാബാസ് ഷെരീഫിന്റെ 65-ആം ജന്മദിനത്തില്‍ ആശംസയറിയിച്ച് യു ബൊറന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments