NewsGulf

യുവകലാസാഹിതിയുടെ ഈണം 2016 ദോഹയിൽ അരങ്ങേറി

യുവകലാസാഹിതിയുടെ ഈണം 2016 ദോഹ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ അരങ്ങേറി. ഖത്തർ ഈദ് -ഓണം ആഘോഷം അലി ഇൻറർനാഷണൽ ജനറൽ മാനേജർ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് മത്തായി വൈദ്യൻ ഓണം – ഈദ് സന്ദേശം നൽകി. പ്രസിഡൻറ് കെ ഇ ലാലു ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി ഏർപ്പെടുത്തിയ എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. കലാപരിപാടികളും ഓണപ്പാട്ടുകളും ,മാപ്പിളപ്പാട്ടുകളും കൊണ്ട് സമ്പന്നമായ ആഘോഷ പരിപാടികളിൽ പ്രവാസലോകത്തെ കലാകാരന്മാർ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ജനറൽ സെക്രട്ടറി യേശുദാസ് കലാമത്സരങ്ങളുടെ സമ്മാനദാനം നിർവഹിച്ചു.റെജി പുത്തൂരാൻ,രാജശേഖരൻ പിള്ള,രാഗേഷ്,ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button