തിരുവനന്തപുരം● സ്വാശ്രയ പ്രശ്‌നത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത്കോണ്‍ഗ്രസ് നടത്തി വന്ന അനശ്ചിതകാല ഉപരോധ സമരം അക്രമാസക്തമായി. രാവിലെ നിരാഹര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനം മന്ത്രി കെ.രാജുവിനെ വഴിയിൽ തടഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശിയതോടെയാണ് സമരം അക്രമാസക്തമായത്.
യൂത്ത് കോൺഗ്രസിന്റെ സമരപ്പന്തലിന് സമീപത്ത് എത്തിയപ്പോൾ സമരക്കാരിൽ ചിലർ മന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടി വീഴുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. പോലീസ് സമരപ്പന്തലില്‍ കയറി സമരക്കാരെ മര്‍ദ്ദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ സമരക്കാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംഘര്‍ഷത്തെത്തുടര്‍ന്ന് തിരുവനന്തപുരം എം.ജി റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
Post Your Comments