Kerala

യേശുദാസിന് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തക: കുറിപ്പ് വൈറലാകുന്നു

കൊച്ചി● ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തക ലക്ഷ്മി കാനത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. തിരുപ്പതിയും ശബരിമലയും മൂകാംബികയും ഭയഭക്തിയോടെ തൊഴുതു വണങ്ങുന്ന ഇത്രയും വലിയൊരു മാതൃകാ ഭാരതീയനും പരമഭക്തനുമായ ദാസേട്ടന് ഗൂരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രമായൊരു തടസ്സം ഉണ്ടാക്കുന്ന സവർണ്ണ മൂരാച്ചി വ്യവസ്ഥിതിയോട് പരമ പുച്ഛം മാത്രമാണെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
 
യേശുദാസിന് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ വര്‍ഷങ്ങളായി പുറത്ത് നിന്നാണ് ദര്‍ശനം നടത്തുന്നത്. ഇക്കാര്യത്തില്‍ ഹിന്ദുക്കൾ ഈ ഒരു നിലപാട് സ്വീകരിച്ചു ദാസേട്ടന് ഒപ്പം നിന്ന് അദ്ദേഹത്തിന് പിന്തുണ നൽകണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ശബരി മലയിൽ സ്ത്രീകളെ കയറ്റുന്നതിനു മുൻപ് ഗുരുവായൂരിൽ ദാസേട്ടനെ കയറ്റാൻ ആണ് ഹിന്ദു സമൂഹം ആദ്യം അണിനിരക്കേണ്ടതെന്നും ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ ഉള്ള അന്തരം ഹൈന്ദവ സമൂഹം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
 
ആചാരങ്ങൾ അനുകരിക്കാൻ ഉള്ളതല്ല അതേപടി ആവർത്തിക്കാനും ഉള്ളതല്ല അറിവിനും ശാസ്ത്രത്തിനും കാലത്തിനും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നത് മാത്രം ആയിരിക്കണം ആചാരങ്ങൾ , ഇല്ലെങ്കില്‍ കാല ചക്രം തിരിയുമ്പോൾ കാലം തന്നെ അതിനെ തൂത്തു കളയും. അതാണ് സനാതന ധര്‍മത്തിന്റെ അലംഘനീയം ആയ നിയമമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.
 
ലക്ഷ്മിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
 
എ പി ജെ അബ്ദുൽ കലാംജിയേയും യേശു ദാസ് ജിയേയും കാൾ വലിയ ഒരു ഹിന്ദു ഉണ്ടോ വേറെ ? ദാസേട്ടനെ കയറ്റാത്ത ഒരു ക്ഷേത്രത്തിലും ഹിന്ദുക്കളും കയറരുത് എന്നതാണ് ഇതിനുള്ള പ്രതിവിധി
 
തിരുപ്പതിയും ശബരിമലയും മൂകാംബികയും ഭയഭക്തിയോടെ തൊഴുതു വണങ്ങുന്ന ഇത്രയും വലിയൊരു മാതൃകാ ഭാരതീയൻ ആയ ഗാനഗന്ധവർ പരമഭക്തൻ ദാസേട്ടന് ഗൂരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രമായൊരു തടസ്സം ഉണ്ടാക്കുന്ന സവർണ്ണ മൂരാച്ചി വ്യവസ്ഥിതിയോട് പരമ പുച്ഛം മാത്രം … യേശു ദാസിന് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഞാനും പുറത്തു നിന്ന് മാത്രമേ ദർശനം നടത്താറുള്ളൂ എത്രയോ വർഷങ്ങൾ ആയി … ഹിന്ദുക്കൾ ഈ ഒരു നിലപാട് സ്വീകരിച്ചു ദാസേട്ടന് ഒപ്പം നിന്ന് അദ്ദേഹത്തിന് പിന്തുണ നൽകണം എന്ന് അഭ്യർത്ഥിക്കുന്നു ..
 
ശബരി മലയിൽ സ്ത്രീകളെ കയറ്റുന്നതിനു മുൻപ് ഗുരുവായൂരിൽ ദാസേട്ടനെ കയറ്റാൻ ആണ് ഹിന്ദു സമൂഹം ആദ്യം അണിനിരക്കേണ്ടത് …. ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ ഉള്ള അന്തരം ഹൈന്ദവ സമൂഹം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു …….
 
പണ്ട് ടിപ്പു വിന്റെ പടയോട്ടക്കാലത്തു വാൾ മുനയിൽ നിറുത്തി ഭീഷണിപ്പെടുത്തി മതം മാറ്റപ്പെട്ട ഹൈന്ദവർ ടിപ്പു വധിക്കപ്പെട്ട ശേഷം അന്നത്തെ ഭരണാധികാരി ആയ സാമൂതിരിക്കു മുന്നിൽ എത്തി തങ്ങളെ തിരികെ ഹൈന്ദവർ ആയി അംഗീകരിച്ചു സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ചു , സാമൂതിരി ബ്രാഹ്മണ ഉപദേശിയുടെ ഉപദേശം തേടി , വിചിത്രം ആയ വിഡ്ഢിത്തം നിറഞ്ഞ ആ ഉപദേശം നൽകിയ ആചാര സംരക്ഷകർ ആയ ആ ബ്രാഹ്മണ മൂരാച്ചികൾ ആണ് ഇന്ന് കാണുന്ന കൊച്ചു പാക്കിസ്ഥാൻ എന്ന മലബാർ ഇൽ ഒറ്റപ്പെട്ടുപോയ ഒരു മുസ്ലിം ജനത ഉണ്ടാകാൻ ഉത്തരവാദികൾ ആയ യഥാർത്ഥ പരമദ്രോഹികൾ , ആ ബ്രാഹ്മണരുടെ ഉപദേശം ഇതായിരുന്നു ” ടിപ്പു നിർബന്ധിച്ചു പശു മാംസം കഴിപ്പിച്ചു മതം മാറ്റിയതിനാൽ ഇനി ഇവരെ തിരിച്ചു ഹിന്ദുവായി അംഗീകരിക്കാൻ പാടില്ല അത്രേ ? അന്ന് നിർബന്ധിതം ആയി മതം മാറ്റപ്പെട്ട ആ നിരപരാധികൾ ആയ മുസൽമാൻ ആയവരെ താമസിപ്പിക്കാൻ മലബാർ ഇൽ പ്രത്യേക ഇടം നൽകി ….. അടിച്ചു അകത്താക്കുന്നതിനു പകരം അടിച്ചു പുറത്താക്കി കുറെ രാജ്യദ്രോഹികളെ സൃഷ്‌ടിച്ച അന്നത്തെ ദുരാചാര സംരക്ഷകരുടെ അനുയായികൾ തന്നെ ആണ് ഗുരുവായൂരിലും ദുരാചാരങ്ങൾ സംരക്ഷിക്കുന്ന ആചാര സംരക്ഷക വിഡ്ഢികൾ …. ഇന്ന് എല്ലാ മാംസങ്ങളും കഴിക്കുന്ന ഹിന്ദുക്കൾ തന്നെയല്ലേ ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുക്കളിൽ ഭൂരിഭാഗവും ? ശ്രീ നാരായണ ഗുരുദേവൻ അവതരിച്ചില്ലായിരുന്നു എന്ക്കിൽ കേരളം ഇന്ന് കാശ്മീർ ആയി മാറുമായിരുന്നു …അറിവും തിരിച്ചറിവും ആണ് ആചാരങ്ങളെ അപഗ്രഥിക്കാൻ ആവശ്യം .ആചാരങ്ങൾ അനുകരിക്കാൻ ഉള്ളതല്ല അതേപടി ആവർത്തിക്കാനും ഉള്ളതല്ല അറിവിനും ശാസ്ത്രത്തിനും കാലത്തിനും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നത് മാത്രം ആയിരിക്കണം ആചാരങ്ങൾ , ഇല്ലെങ്കില്‍ കാല ചക്രം തിരിയുമ്പോൾ കാലം തന്നെ അതിനെ തൂത്തു കളയും …. അതാണ് സനാതന ധര്‍മ്മത്തിന്റെ അലംഘനീയം ആയ നിയമം ….

shortlink

Related Articles

Post Your Comments

Related Articles


Back to top button