തിരുവനന്തപുരം● നാട്ടിലെത്തിയ പ്രവാസി യുവതിയുടെയും മകന്റെയും കൈകൾ മദ്യക്കുപ്പി കൊണ്ട് അടിച്ചൊടിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ചിറയിൻകീഴ് സ്വദേശിനിയായ 37 കാരിയ്ക്കും ഇവരുടെ ആദ്യ വിവാഹത്തിലെ മകനായ 17 കാരനുമാണ് രണ്ടാം ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ രണ്ടാം ഭര്‍ത്താവായ വിനോദിനെ കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ യുവതിയേയും മകനേയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആദ്യം ചിറയിൻകീഴ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനേഴുകാരന്റെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൈകൾക്ക് സാരമായി പരിക്കേറ്റ ഇരുവരും അത്യാഹിത വിഭാഗത്തിലെ അസ്ഥിരോഗവിദഗ്ധരുടെ പരിചരണത്തിലാണ്.
വിനോദ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
Post Your Comments