റാഞ്ചി: ആശുപത്രിയില്‍ തറയില്‍ രോഗിക്ക് ഭക്ഷണം വിളമ്പിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ തറയിലാണ് രോഗിക്ക് ഭക്ഷണം വിളമ്പിയത്.ആശുപത്രിയില്‍ കൈയില്‍ മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന പല്‍മതി ദേവി എന്ന സ്ത്രീയ്ക്കാണ് വാര്‍ഡിലെ പരിചാരകര്‍ വെറും നിലത്ത് ചോറും പരിപ്പും മറ്റ് കറികളും വിളമ്പിയത്. ദൈനിക് ഭാസ്കര്‍ എന്ന പത്രമാണ് സംഭവം പുറംലോകത്ത് എത്തിച്ചത്.
തലസ്ഥാന നഗരമായ റാഞ്ചിയിലെ ഏറ്റവും വലിയ ആശുപത്രിയായ റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആണ് ഈ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് ആശുപത്രിക്കു നേരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. അതെ തുടർന്ന് ഇപ്പോൾ ആശുപത്രി അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.രോഗി ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് തറയില്‍ ഭക്ഷണം വിളമ്പിയതെന്നാണ് വിശദീകരണം. കൈ ഒടിഞ്ഞതിന് ചികിത്സ തേടി ഓര്‍ത്തോപീഡിക് വാര്‍ഡില്‍ എത്തിയ പല്‍മതി ദേവി എന്ന സ്ത്രീക്കാണ് വാര്‍ഡ് ബോയ് തറയില്‍ ചോറ് നല്‍കിയത്.ആദ്യം തറ വൃത്തിയാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോറും പരിപ്പ് കറിയും മറ്റ് പച്ചക്കറികളും തറയില്‍ ഒഴിച്ച് നല്‍കുകയായിരുന്നു.ഭക്ഷണം കഴിക്കാനുള്ള പാത്രം രോഗികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നാണ് ആശുപത്രിയിലെ ചട്ടം.
ഇതിനു കഴിയാത്ത പല്‍മതി ദേവി ആശുപത്രിയിലെ അടുക്കളയില്‍ നിന്ന് ഒരു പാത്രം ആവശ്യപ്പെട്ടുവെങ്കിലും അവര്‍ പരുഷമായ ഭാഷയില്‍ ആക്ഷേപിച്ച് വിടുകയായിരുന്നു. 300 കോടി വാര്‍ഷിക ബജറ്റുള്ള ആശുപത്രിയിലാണ് ഈ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആശുപത്രി സന്ദര്‍ശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments