KeralaIndiaNewsInternational

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്കയിലെ ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യക്കാര്‍. ഇതിനായി ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് ഇവര്‍. പാക്കിസ്ഥാന്‍ തീവ്രവാദ രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസിന്‍റെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് സമ്മര്‍ദ്ദവുമായി അമെരിക്കയിലെ ഇന്ത്യക്കാരും രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ തുടക്കം കുറിച്ച “വി ദി പീപ്പിള്‍’ പദ്ധതി പ്രകാരം ഒാണ്‍ലൈന്‍ വഴി ഒരു വിഷയം ഭരണാധികാരികളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ സാധാരണ ജനങ്ങള്‍ക്ക് സാധിക്കും. എച്ച്‌ആര്‍ 6069ന് പിന്തുണ ലഭിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്താനും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഒരു ലക്ഷം ഒപ്പാണ് ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. എച്ച്‌ആര്‍ 6069 ആക്റ്റാണ് പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നത് ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ആവശ്യമാണെന്ന് ക്യാംപെയിനിന് പിന്നിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button