മുംബൈ: ബഡ്ജറ്റ് ക്യാരിയര്‍ എയര്‍ഏഷ്യ ഇന്ത്യ പുതിയ മൂന്ന് റൂട്ടുകളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ 11 നഗരങ്ങളെയാണ് ആഭ്യന്തര വിമാന സര്‍വ്വീസില്‍ എയര്‍ ഏഷ്യ ബന്ധിപ്പിക്കുന്നത്. വ്യാഴാഴ്ച മൂന്ന് നഗരങ്ങളിലേക്കാണ് എയര്‍ഏഷ്യ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചത്. ബംഗലൂരുവില്‍ നിന്നും ഗുവാഹട്ടിയിലേക്കും ഹൈദരാബാദിലേക്കും, ഹൈദരാബാദില്‍ നിന്ന് ഗോവയിലേക്കുമാണ് പുതിയ മൂന്ന് റൂട്ടുകള്‍.
എയര്‍ഏഷ്യ ഇന്ത്യയുടെ രണ്ട് ഹബുകളായ ന്യൂ ഡല്‍ഹിയില്‍ നിന്നും ബംഗലൂരുവില്‍ നിന്നും ഇതോടെ 11 ഇന്ത്യന്‍ നഗരങ്ങളെയാണ് ആകാശ മാര്‍ഗം ബന്ധിപ്പിക്കുന്നത്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അമര്‍ എബ്രോള്‍ പറയുന്നത് കൂടുതല്‍ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ എയര്‍ഏഷ്യ ഇന്ത്യ സജ്ജമാവുകയാണെന്നാണ്.
എയര്‍ ഏഷ്യ ഇന്ത്യ ടാറ്റാ സണ്‍സിന്റേയും മലേഷ്യയിലെ എയര്‍ലൈന്‍ എയര്‍ഏഷ്യയുടേയും സംയുക്ത സംരംഭമാണ്. എയര്‍ഏഷ്യ അന്താരാഷ്ട്ര തലത്തില്‍ 100 കേന്ദ്രങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ മാസം ആദ്യം എയര്‍ഏഷ്യ ഇന്ത്യയുടെ വിമാന ശേഖരത്തിലേക്ക് എട്ടാമതൊരു വിമാനം കൂടി എത്തിയിരുന്നു.
Post Your Comments