തരംഗമായ 4ജി ക്ക് ശേഷം 5ജിയും എത്തുന്നു.4ജിയെക്കാളും അമ്പതിരട്ടി വേഗം 5ജിയ്ക്ക് ഉണ്ടാകും.ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ആണ് ലോകത്തിലാദ്യമായി 5ജി യാഥാർഥ്യമാക്കാൻ പോകുന്നത്. ഇതിന് മുന്നോടിയായി ചൈനീസ് ടെലികോം കമ്പനികളായ സെഡ്ടിഇയുമായും ഹുവായിയുമായി കമ്പനി ചർച്ച തുടങ്ങിക്കഴിഞ്ഞു. അമേരിക്കൻ ടെലികോം കമ്പനിയായ വെരിസോണും ഓസ്ട്രേലിയൻ കമ്പനിയായ ടെൽസ്ട്രയും , കൊറിയൻ കമ്പനിയായ എസ്കെ ടെലികോമും 5ജി സേവനം തുടങ്ങാൻ പോകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സോഫ്റ്റ്ബാങ്ക് അവരുടെ എംഐഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തങ്ങളുടെ സേവനം ലഭ്യമാക്കുന്നത്. വയർലെസ്സ് നെറ്റ്വർക്കിൽ സിഗ്നൽ സംപ്രേഷണം ചെയ്യുന്ന സമയത്തും സ്വീകരിക്കുന്ന സമയത്തും ഒന്നിലധികം ആന്റിനകൾ ഉപയോഗപ്പെടുത്തി ഡാറ്റ ട്രാൻസ്മിഷൻ അതിവേഗത്തിലാക്കുന്ന വിദ്യയാണ് എംഐഎംഒ. 5ജി യാഥാർഥ്യമായാൽ ഇന്റർനെറ്റിന്റെ വേഗത എംബിപിഎസിൽ നിന്നും ജിബിപിഎസിൽ എത്തപ്പെടും.
Post Your Comments