പാട്‌ന: മോദി സര്‍ക്കാരിനെ ഉറി ഭീകരാക്രമണത്തില്‍ പിന്തുണച്ച് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ് തീവ്രവാദം. അതിനെതിരെ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്. തെറ്റുകള്‍ ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയം കളിക്കേണ്ട സാഹചര്യമല്ല ഇതെന്നും നിതീഷ് പറഞ്ഞു.
പാകിസ്താന് ആക്രമണത്തിലുള്ള പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ റെയില്‍വേ ബജറ്റ്എടുത്തുകളഞ്ഞതിനെ മുന്‍ റെയില്‍വേ മന്ത്രികൂടിയായിരുന്ന അദ്ദേഹം വിമര്‍ശിച്ചു. അത്തരമൊരു നീക്കം കൊണ്ട് യാതൊരു ലാഭവും സര്‍ക്കാരിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാര്‍ നേരത്തേയും കശ്മീര്‍ പ്രശ്‌നത്തില്‍ മോദിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിയതോടെയാണ് 17 വര്‍ഷം നീണ്ടുനിന്ന ബന്ധം ഉപേക്ഷിച്ച് ജെഡിയു എന്‍ഡിഎയില്‍ നിന്നും പുറത്ത് പോയത്.
Post Your Comments