പാകിസ്ഥാനുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തെപ്പറ്റി റഷ്യയുടെ വിശദീകരണം. പാകിസ്ഥാന് തങ്ങളുടെ അധീനതയിലുള്ള കാശ്മീര്‍ പ്രദേശത്തെ വിളിക്കുന്ന പേരായ “ആസാദ് കാശ്മീരിലോ”, അതുപോലെ തന്നെ പ്രശ്നബാധിതമായ ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ഏതെങ്കിലും സ്ഥലത്തോ വച്ച് പാക്-സൈന്യവുമായി ചേര്‍ന്ന് യാതൊരുവിധ സൈനികാഭ്യാസവും നടത്തുന്നില്ല എന്നാണ് റഷ്യ വിശദീകരിച്ചിരിക്കുന്നത്.
“ചേറത്തില് മാത്രമാണ് സംയുക്ത സൈനികാഭ്യാസം അരങ്ങേറുന്നത്. ഉയര്‍ന്ന പ്രദേശമായ റാട്ടുവിലെ സൈനികസ്കൂള്‍ കേന്ദ്രീകരിച്ചാണ് സൈനികാഭ്യാസം നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റും, അബദ്ധജടിലവുമാണ്,” ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ റഷ്യന്‍ എംബസി വിശദീകരിച്ചു.
റഷ്യയുടെ ഒരു സൈനികഘടകം പാകിസ്ഥാനുമായിച്ചേര്ന്ന് “ഫ്രണ്ട്ഷിപ്പ്-2016” എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനായി പാകിസ്ഥാനില്‍ എത്തിച്ചേര്‍ന്നു എന്ന വിധത്തില്‍ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റിദ്ധാരണാജനകമായ പല വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. അത്തരം തെറ്റിദ്ധാരണകള്‍ മൂലമുണ്ടായ ആശങ്കകള്‍ ദൂരികരിക്കാന്‍ ഉതകുന്ന വിശദീകരണമാണ് റഷ്യന്‍ എംബസി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
പാകിസ്ഥാന് കയറ്റുമതി ചെയ്യുന്ന അതിര്‍ത്തിലംഘിച്ചുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളോട് ഇന്ത്യ പുലര്‍ത്തുന്ന സമീപനം എല്ലാവര്ക്കും അറിയാവുന്നതാണെന്നും, ഇന്ത്യയുടെ ഏറ്റവും അടുത്ത നയതന്ത്രസുഹൃത്തായ റഷ്യയെ തങ്ങള്‍ക്കുള്ള ആശങ്കകള്‍ അറിയിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് വികാസ് സ്വരൂപും പ്രതികരിച്ചു.
Post Your Comments