IndiaNewsInternational

പാക് കലാകാരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യവിട്ടു പോകണം; എംഎന്‍എസ്

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളാകുമ്പോള്‍ പാക് സിനിമ പ്രവര്‍ത്തകര്‍ ഉടര്‍ രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രംഗത്ത്.എംഎന്‍എസിലെ അംഗമായ ചിത്രപദ് സേന നേതാവ് അമി ഖോപ്കറാണ് പാക് കലാകാരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ വീരചരമമടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നവ നിർമ്മാൺ സേനയുടെ താക്കീത്. പാക് നടീ നടന്മാര്‍ക്ക് 48 മണിക്കൂര്‍ നല്‍കുന്നു. അതിനുള്ളില്‍ രാജ്യംവിട്ടു പോയില്ലെങ്കില്‍ എംഎന്‍എസ് അവരെ പുറത്താക്കാന്‍ മുന്‍കൈയെടുക്കും- അമി ഖോപ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button