കോഴിക്കോട് : ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കില്ല.പാക്കിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും ഇന്ത്യയ്ക്കു സാധിച്ചുവെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഈ വര്‍ഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂള്‍ ചെയ്താലും മല്‍സരത്തിന് ഇന്ത്യ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഉറിയിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
Post Your Comments