NewsInternational

‘സ്വർഗീയ കൊട്ടാരം’ ഭൂമിയിലേക്ക് : വിമാനങ്ങള്‍ക്കും ഭൂമിക്കും നാശനഷ്ടങ്ങള്‍ ഉണ്ടായേക്കും

ബെയ്ജിങ്: ‘സ്വര്‍ഗീയ കൊട്ടാരം’ എന്ന പേരിലറിയപ്പെടുന്ന ചൈനയുടെ ബഹിരാകാശ പരീക്ഷണശാല ചിയാന്‍ഗോങ് – 1 ലേക്കുള്ള നിയന്ത്രണം നഷ്ടമായെന്നും 2017 ഓടെ ഇത് ഭൂമിയിൽ പതിക്കുമെന്നും റിപ്പോർട്ട്. ഭൂമിയിലേക്ക് പതിക്കുമ്പോൾ ഇതിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വെച്ച് തന്നെ കത്തിത്തീരും. ഇതിന്റെ പതനം വിമാനങ്ങള്‍ക്കും ഭൂമിക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.

2011 ലാണ് ചിയാന്‍ഗോങ് – 1 വിക്ഷേപിച്ചത്. ചിയാന്‍ഗോങ്ങിനെ നിയന്ത്രിക്കാന്‍ വീണ്ടും ശ്രമിക്കുമെന്ന് ചൈനീസ് ബഹിരാകാശ എന്‍ജിനീയറിങ് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വു പിങ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ഇതിന് വീണ്ടും അന്തരീക്ഷത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് ഹാര്‍വാഡ് സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ജൊനാതന്‍ മക്ഡവല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button