NewsIndia

മുംബൈ നാവിക ആസ്ഥാനത്തിനു സമീപം ആയുധധാരികള്‍; അതീവ ജാഗ്രതാ നിർദ്ദേശം

മുംബൈ: ആയുധങ്ങളുമായി ആളുകളെ കണ്ടെന്ന വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം. ഉറാനു സമീപം സൈനിക യൂണിഫോം ധരിച്ച അഞ്ചു പേരെ കണ്ടതായാണ് വിദ്യാര്‍ഥിനികള്‍ പോലീസില്‍ വിവരം നല്‍കിയത്. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു ഇത്.

ഇതേതുടര്‍ന്ന് പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതേതുടര്‍ന്ന് മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനാ ആസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡും കമാന്‍ഡോകളും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇവരെ ഉറാന്‍ നാവികസേനാ ആസ്ഥാനത്തിനു സമീപം വിന്യസിച്ചു. കൊളാബ പോലീസും കനത്ത ജാഗ്രതയിലാണ്. മുംബൈ, നവി മുംബൈ, ഇറാന്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇന്ത്യ പാക് അതിർത്തിയിലെ സമ്മർദ്ദം രൂക്ഷമായ സാഹചര്യത്തിൽ ഏതൊരു ചെറിയ സൂചന പോലും ഗൗരവമായെടുത്തു നടപടി സ്വീകരിക്കുകയാണ് ബന്ധപ്പെട്ടവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button