ഉപ്പള: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനങ്ങളെ സാധാരണ പോലീസ് തടഞ്ഞുനിര്‍ത്താറുണ്ട്. ഇത്തവണ കാസര്‍കോട് ഉപ്പളയില്‍ സംഭവിച്ചതിങ്ങനെ. ഒരു മുന്നറിയിപ്പുമില്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്നയാളുടെ പുറകിലിരുന്ന യാത്രക്കാരനെ പോലീസ് ലാത്തി വീശി. പെട്ടെന്നുള്ള ഇടിയില്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
എന്നാല്‍, കസ്റ്റഡിയിലായതോ ഈ ദൃശ്യം പകര്‍ത്തിയ യുവാവും. ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാരന്റെ മുന്നിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് പുറകിലില്‍ നിന്ന് ഇടി വന്നത്. നിരവധി വാഹനങ്ങള്‍ റോഡില്‍ ചീറിപ്പായുമ്പോഴാണ് സംഭവം. ഭാഗ്യം കൊണ്ട് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടില്ല.
സംഭവം നടക്കുമ്പോള്‍ ഉപ്പള സ്വദേശി മുസോടിയിലെ ഖാലിദ് മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയുണ്ടായി. എന്നാല്‍ ഇതുകണ്ട പോലീസ് ഇയാളെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വീഡിയോ പുറത്തു വന്നതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments