ഉറിയില്‍ മരിച്ച ധീര ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്തിരിക്കുന്നു വ്യവസായിയായ മഹേഷ് ഭായ് സവാനി. സൂറത്തിൽ വ്യവസായിയായ അദ്ദേഹം ഉറിയിൽ വീര ചരമമടഞ്ഞ 17 ജവാൻമാരുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ചുമതല ആണ് ഏറ്റെടുത്തിരിക്കുന്നത്. മഹേഷിന്റെ വാക്കുകളിലേക്ക്; ‘ഈ കുട്ടികൾക്ക് അവരുടെ പിതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, മനസ്സിന് വളരെയേറെ ദുഖമുണ്ടാക്കുന്ന കാഴ്ചകളാണ് ടി വി യിൽ കാണുന്നത്.’
“ഒരു കൊച്ചു പെൺക്കുട്ടി തന്റെ മരിച്ചു പോയ സൈനീകനായ പിതാവിനെ ഓർത്ത് കരയുകയും, തന്റെ പിതാവ് തനിക്കു നൽകിയ വാഗ്ദാനത്തെ പറ്റി പറയുന്നത് കേൾക്കുകയും ചെയ്തപ്പോളാണ് ഞാൻ ഈ തീരുമാനത്തിലേക്ക് വന്നത്. തന്നെ പഠിപ്പിച്ചു വലിയ ആളാക്കാമെന്നു തന്റെ പിതാവ് നൽകിയ വാഗ്ദാനം പാലിച്ചില്ലല്ലോ എന്നാണു ആ കൊച്ചു കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്. അത് കൊണ്ട് മരിച്ചു പോയ അത്രയും സൈനികരുടെ മക്കളുടെയും വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്” .അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് പി പി സാവനി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി ഇ ഓ മഹേഷ് സാവനി .
Post Your Comments