KeralaNewsIndia

സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സ്വാതന്ത്ര്യ സമരസേനാനികള്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ 20 ശതമാനം വര്‍ധിപ്പിച്ചത്.

വിവിധ വിഭാഗങ്ങളില്‍ അയ്യായിരത്തോളം രൂപയുടെ വര്‍ധനവാണ് അനുവദിച്ചത്. ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിഞ്ഞവരുടെ പെന്‍ഷന്‍ 24, 775 രൂപയില്‍ നിന്ന് 30,000 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യയുടെ പുറത്ത് തടവുശിക്ഷ അനുഭവിച്ചവര്‍ക്ക് 28,000 ആക്കി വര്‍ധിപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ്‌ പ്രധാനമന്ത്രി സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.നിലവില്‍ രാജ്യത്ത് 35,900 പേരാണ് പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 11,434 പേര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരും ബാക്കിയുള്ളവര്‍ മരിച്ചുപോയവരുടെ ആശ്രിതരുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button