ഇന്നത്തെ കാലഘട്ടത്തിൽ പ്രണയിക്കാത്തവർ വിരളമാണ്. പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം സാധാരണമാണ്. സ്വാഭാവികമായും വിജയം സന്തോഷവും പരാജയം ദുഖവും നല്‍കും. നിങ്ങളുടെ ഹൃദയവുമായി പ്രണയവും പരാജയവും ബന്ധപ്പെട്ടിരിക്കുന്നു.എന്നാല്‍ ഹൃദയവുമായി മാത്രമല്ല, ആരോഗ്യവുമായും ഇതിന് ബന്ധമുണ്ട്.
നമുക്ക് ദുഖമുണ്ടാകുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഓക്സിടോസിന്‍ തോത് താഴുന്നു. ഇത് ശരീരവേദനകള്‍ വര്‍ദ്ധിപ്പിക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വരുമ്പോള്‍ ചിലര്‍ ഭക്ഷണം കഴിയ്ക്കാതിരിക്കും. ചിലര്‍ കൂടുതല്‍ കഴിക്കും. ഇതു രണ്ടും ആവശ്യമില്ലാത്ത തൂക്കപ്രശ്നങ്ങളുണ്ടാക്കും. തൂക്കം വല്ലാതെ കുറഞ്ഞാലും കൂടിയാലും ദോഷമാണ്. കൂടാതെ ഇതുമൂലം നമ്മുടെ ഉറക്കം കുറയും. ഇതു വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.
ഡിപ്രഷന്‍ പ്രണയനൈരാശ്യമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇതു മറ്റു വലിയ പ്രശ്നങ്ങളിലേക്കു വഴിയൊരുക്കും. വിത്ഡ്രോവല്‍ സിന്‍ഡ്രോം എന്നൊന്നുണ്ട്. പ്രണയത്തിലാകുമ്പോള്‍ എല്ലാം പോസിറ്റീവായി വരുന്നതു കൊണ്ടുതന്നെ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നതു കൂടും. പ്രണയനൈരാശ്യമെങ്കില്‍ നേരെ തിരിച്ചും സംഭവിക്കാം. സ്ട്രെസും ടെന്‍ഷനുമെല്ലാം ഹൃദയത്തെയാണ് കൂടുതലായി ബാധിക്കുന്നത്. ഹൃദയപ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിക്കും.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ സ്ട്രെസ് ബാധിക്കും. ഇതിന്റെ ഫലമായി മുടികൊഴിച്ചില്‍ ഉണ്ടാവും.സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ പള്‍സ് റേറ്റ്, ബിപി എന്നിവയെല്ലാം വര്‍ദ്ധിക്കും.
Post Your Comments