
തിരുവനന്തപുരം : നേമത്ത് യുവതിയെ കഴുത്തില്‍ കുത്തിയ ശേഷം,യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തില്‍ നിര്‍ണായകമായി അയല്‍വാസിയുടെ മൊഴി. രാവിലെ 8.45ഓടെ രമ്യയുടെ വീട്ടില്‍ നിന്ന് ശബ്ദം കേട്ടുവെന്നും പിന്നാലെ രമ്യയുടെ നിലവിളി കേട്ടെന്നും അയല്‍വാസി വിശദീകരിച്ചു.
രാവിലെ എട്ടരയോടെ രമ്യയുടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡില്‍ വച്ച് രമ്യ ദീര്‍ഘനേരം സംസാരിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടര്‍ന്ന ദീപക് വീട്ടുപടിക്കല്‍ വച്ച് കടന്നുപിടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം അയല്‍വീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്തും രമ്യയുടെ വീട്ടില്‍ തുടര്‍ന്ന ദീപക് പൊലീസെത്തിയതറിഞ്ഞ് കൈയ്യിലെ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
Read Also: യുദ്ധകപ്പൽ നവീകരണം: കോടികളുടെ കരാറിൽ ഏർപ്പെട്ട് കൊച്ചിൻ ഷിപ്‌യാർഡും പ്രതിരോധ മന്ത്രാലയവും
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമാണ്. എന്നാല്‍ ദീപക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് ഈ വീട്ടില്‍ കഴിയുന്നത്. അമ്മ നേമത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ്. രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന്നും ഇവര്‍ രമ്യയുടെ വീടിന് മുന്നിലെ റോഡില്‍ വച്ച് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
Post Your Comments