ലഖ്‌നൗ: ജമ്മു കശ്മീരിലെ ഉറിയില്‍ 18 സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ പ്രതികാര നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തം കൊണ്ട് എഴുതിയ കത്ത് അയച്ചു. ഹൈന്ദവ സംഘടനയായ സര്‍വ ബ്രാഹ്മണ്‍ മഹാ സഭ (എസ്.ബി.എം.എസ്) യുടെ നേതൃത്വത്തിലാണ് ഒപ്പ് സമാഹാരണം നടന്നത്.
ഹിന്ദു, മു്‌സലീം, സിഖ്, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് എസ്.ബി.എം.എസ് വക്താവ് ബി.കെ ശര്‍മ്മ പറഞ്ഞു. പാകിസ്താന്‍ നടത്തുന്ന കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ശക്തമായ നടപടി ആവശ്യമാണ്. വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കിലും
എല്ലാവരുടെയും സിരകളിലോടുന്നത് ഒരേ രക്തമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതിനുമാണ് ഈ കത്ത് എന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.
Post Your Comments