ബെംഗളൂരു: കാവേരി വിഷയത്തില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യത. തമിഴ്‌നാടിന് വെള്ളം നല്‍കാനാവില്ലെന്നാണ് ഇന്നത്തെ കര്‍ണാടക മന്ത്രിസാഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് കര്‍ണാടകയുടെ തീരുമാനം. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തിലുയര്‍ന്ന നിലപാട് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് 6000 ഘന അടി വെള്ളം വിട്ടുനല്‍കാനാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍, ഇത് പാലിക്കാതെ കോടതി ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യ നടപടി നേരിടുമെന്ന തീരുമാനത്തിലാണ് എത്തിയത്. ബുധന്‍ മുതല്‍ ഏഴ് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്നും 6000 അടിജലം തമിഴ്‌നാടിന് വിട്ടുനല്‍കാനായിരുന്നു കോടതി വിധിച്ചത്.
മന്ത്രിസഭായോഗ തീരുമാനം വന്നതോടെ പുതിയ പ്രശ്‌നത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രണ്ടു ദിവസം കേരളത്തില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് റദ്ദാക്കിയിരുന്നു.
Post Your Comments