IndiaNews

വനിതാ കമ്മീഷന്‍അഴിമതി: അന്വേഷണം കെജ്രിവാളിന് നേരേയും

ന്യൂഡൽഹി: ഡൽഹി വനിതാകമ്മീഷനിൽ നടന്ന അനധികൃതമായ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കേജ്‌രിവാളിന്റെ പേരും. ഡൽഹി വനിതാകമ്മീഷനിൽ ആവശ്യമായ യോഗ്യതയില്ലാത്ത 85 പേരെ നിയമിച്ചതിനാണ് കേജ്‌രിവാളിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

എന്നാൽ തന്റെ പേര് എഫ്.ഐ.ആർ വന്നതിനു കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും റിപ്പോര്‍ട്ടില്‍ തന്റെ പങ്കിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കേജ്‌രിവാൾ ആരോപിച്ചു. ഇതേ കേസിൽ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. വനിതാ പാനലില്‍ ചട്ടവിരുദ്ധമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ചുവെന്ന് കാണിച്ച് വനിതാകമ്മീഷൻ മുന്‍ അധ്യക്ഷ ബര്‍ക്ക ശുക്‌ള സിങ് നല്‍കിയ പരാതിയെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button