![uri-attack-kashmir-attack_650x400_51474259010](/wp-content/uploads/2016/09/uri-attack-kashmir-attack_650x400_51474259010.jpg)
ഇസ്ലാമാബാദ്: ഏത് തരത്തിലുള്ള ഭീഷണി നേരിടാനും പാകിസ്ഥാൻ ഒരുക്കമാണെന്ന് പാക് സേനാ മേധാവി ജെനറല്‍ രഹീല്‍ ഷെരീഫ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ തയ്യാറാകുന്നതിനിടെയാണ് പാക് സേന മേധാവി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉറി ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപന അദ്ദേഹം തള്ളുകയും കൂടാതെ മേഖലയിലെ നീക്കങ്ങൾ ശ്രദ്ധിച്ചുവരികയാണെന്നും നേരിട്ടോ അല്ലാതെയോ ഉളള എത് ഭീഷണികളും നേരിടാൻ തയ്യാറാണെന്നും ജനറല്‍ രഹീല്‍ ഷെരീഫ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെയായിരുന്നു ഉറി സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്.
Post Your Comments