KeralaNews

കൊല്ലം ട്രെയിനപകടം: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കരുനാഗപ്പള്ളി: ചരക്ക് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് കൊല്ലം- കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. പാളത്തിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ട്രെയിനുകളുടെ വേഗം നിയന്ത്രിക്കുന്നതാണ്.കൂടാതെ 10 പാസഞ്ചര്‍/മെമു തീവണ്ടികള്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ (56300), ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ( 56301), ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56303), എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56303), കൊല്ലം- എറണാകുളം പാസഞ്ചര്‍ (56392), എറണാകുളം- കായംകുളം പാസഞ്ചര്‍ (56387), കൊല്ലം- എറണാകുളം മെമു (66300), എറണാകുളം – കൊല്ലം മെമു (66301), കൊല്ലം- എറണാകുളം മെമു (66302), എറണാകുളം- കൊല്ലം മെമു (66303) എന്നിവയാണ് റദ്ധാക്കിയിട്ടുള്ള ട്രെയിനുകൾ.

കോട്ടയം -കൊല്ലം പാസഞ്ചര്‍ (56305), എറണാകുളം – കൊല്ലം മെമു (66307), കൊല്ലം- എറണാകുളം മെമു (66308) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയിട്ടുള്ളവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button