NewsIndia

അതിര്‍ത്തിയില്‍ വീണ്ടും പാക് സേനയുടെ പ്രകോപനം; തിരിച്ചടിച്ച് കരസേന

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച്‌ പാക്കിസ്ഥാന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന ഉറിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിവച്ചു. 20 തവണ പാക് സൈന്യം വെടിവച്ചുവെന്നാണ് റിപ്പോര്‍ട്ട്.
തുടർന്ന് കരസേന ശക്തമായി തിരിച്ചടിച്ചുവെന്നും രൂക്ഷമായ വെടിവയ്പ്പുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ശ്രമിച്ച എട്ടു ഭീകരരെ സൈന്യം വധിച്ചു.

ഉറിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.അതേസമയം, ഉറി ആക്രമണത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗമായ റോ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആക്രമണത്തിനു മുന്‍പായി ഭീകരര്‍ രണ്ടു മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ചു.അതിനുശേഷമാണ് ബ്രിഗേഡ് ആസ്ഥാനത്തെത്തി ആക്രമണം നടത്തിയതെന്നും റോയും ബിഎസ്‌എഫും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പാക് സേനയുടെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button