NewsInternational

‘ഇന്ത്യക്കാരെ പുറത്താക്കൂ’ : സംഘാടകരോട് പാക്ക് വിദേശകാര്യ സെക്രട്ടറി

ന്യൂയോർക്ക് : യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി റൂസ്‍വെൽറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകരെ പാക്ക് വിദേശകാര്യ സെക്രട്ടറി അഹമ്മദ് ചൗധരി പുറത്താക്കി. വാർത്താസമ്മേളനത്തിനെത്തിയ ചൗധരി എൻഡിടിവിയുടെ റിപ്പോർട്ടറായ നമ്രത ബ്രാറിനെ പുറത്താക്കാൻ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. ‘ഈ ഇന്ത്യനെ പുറത്താക്കൂ’ എന്നാണ് ചൗധരി ആവശ്യപ്പെട്ടത്.

ഇന്ത്യൻ മാധ്യമപ്രവർത്തകരെയൊന്നും വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ചൗധരി അനുവദിച്ചില്ല. കൂടാതെ ഉറിയിലെ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കാനും ചൗധരി തയാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button