മലയാളികള്‍ കഴിക്കുന്ന ഹോട്ടല്‍ ഭക്ഷണങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പരിശോധനാഫലം. ഹോട്ടല്‍ ഭക്ഷണങ്ങളില്‍ വലിയതോതില്‍ ഇ-കോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയതായാണ് പരിശോധനാഫലം പുറത്ത് വന്നിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ ഭക്ഷ്യ ഗവേഷണ കേന്ദ്രം സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എല്ലാ ജില്ലകളിലെയും ഭക്ഷണ സാമ്പിലുകള്‍ ശേഖരിച്ചതില്‍ 47 % മോശമാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഏറ്റവും കൂടുതല്‍ മോശം ഭക്ഷണം ആലപ്പുഴയിലും തിരുവനന്തപുരത്തും നിന്നും ലഭിച്ച സാമ്പിളുകളിലാണ്.
ഐസ്‌ക്രീം മുതല്‍ കറിപൊടികളില്‍ വരെ ഇ-കോളിയടക്കമുള്ള ബാക്ടീരിയകള്‍ ഉണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.
Post Your Comments