ബെര്‍ലിന്‍: ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അവസാനത്തെ യുദ്ധക്കപ്പലായ ബ്രിട്ടന്റെ എച്ച്എംഎസ് വാരിയര്‍ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി.ജട്ട്‌ലാന്‍ഡ് യുദ്ധത്തിനിടയിലാണ് എച്ച്എംഎസ് വാരിയര്‍ കപ്പല്‍ കാണാതായത്.ഒന്നാം ലോകമഹായുദ്ധ കാലത്തെ ഏറ്റവും തീവ്രമായ പോരാട്ടമായിരുന്നു ജട്ട്‌ലാന്‍ഡിന് വേണ്ടി ജര്‍മനിയും ബ്രിട്ടനും തമ്മില്‍ ഉണ്ടായത്.1916 ജൂണ്‍ ഒന്നിനാണ് കപ്പല്‍ മുങ്ങിയത്.നൂറ് വര്‍ഷങ്ങള്‍ക്കുശേഷം നോര്‍ത്ത് കടലില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.എം എസ് വിന എന്ന കപ്പലാണ് വാരിയറുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
യുദ്ധത്തില്‍ ജര്‍മനി നടത്തിയ മാരകമായ ഷെല്ലാക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിരിന്നു . ഇതിനെ തുടർന്ന് കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു. ജട്ട്‌ലാന്‍ഡിനായി നടന്ന യുദ്ധത്തില്‍ ഒരു ലക്ഷം സൈനികരും 250 യുദ്ധക്കപ്പലുകളുമാണ് പങ്കെടുത്തത്. ഇരുവിഭാഗങ്ങളിലുമായി 9,000 നാവികരാണ് കൊല്ലപ്പെട്ടത്. 36 മണിക്കൂര്‍ നീണ്ടുനിന്ന യുദ്ധത്തിൽ ബ്രിട്ടന് 6,000 സൈനികരും ജര്‍മനിക്ക് 2,500 സൈനികരും നഷ്ടപ്പെട്ടിരിന്നു.
Post Your Comments