Latest NewsInternational

വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം : ഐ എസ് വനിതാ കമാന്‍ഡര്‍ക്കെതിരെ യുദ്ധക്കുറ്റം

. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു.

ബെര്‍ലിന്‍: ദമ്പതികള്‍ അടിമയായി വാങ്ങി വളര്‍ത്തിയ പെണ്‍കുട്ടി ചങ്ങലയില്‍ കിടന്ന് ദാഹിച്ചു മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ഐ എസിന്റെ വനിതാ കമാന്‍ഡര്‍ക്കെതിരെ പോലീസ് യുദ്ധക്കുറ്റം ചുമത്തി. ജെന്നിഫര്‍ എന്ന 27കാരിക്കെതിരെയാണ് യുദ്ധക്കുറ്റം, കൊലപാതകം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവ ചുമത്തിയത്.

ഡിസംബര്‍ 14ന് കുറ്റപത്രം മ്യൂണിക്കിലെ ഭീകരവാദക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2015 ല്‍ മൊസൂളില്‍ നിന്ന് പെണ്‍കുട്ടിയെ അടിമയായി വാങ്ങിയ ജെന്നിഫറിന്റെ ഭര്‍ത്താവ് കുട്ടിയെ ക്രൂരമായി ശിക്ഷിച്ച്‌ വെയിലത്ത് ചങ്ങലയില്‍ കെട്ടിയിടുകയായിരുന്നു. കടുത്ത ചൂടില്‍ വെളളം കിട്ടാതെ ദാഹിച്ചാണ് കുട്ടി മരിച്ചത്. ഭര്‍ത്താവിനെ തടയാനോ കുട്ടിയെ രക്ഷിക്കാനോ ജെന്നിഫര്‍ തയ്യാറായില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2014 ഓ​ഗസ്റ്റിലാണ് ജെന്നിഫര്‍ ജെന്നിഫര്‍ ജര്‍മ്മനിയില്‍ നിന്ന് തുര്‍ക്കി സിറിയ വഴി ഇറാഖിലെത്തിയത്. പിന്നീട് ഭീകരസംഘടനയില്‍‌ ചേരുകയായിരുന്നു. കുട്ടി മരിച്ചതിന് ശേഷം 2016 ല്‍ തുര്‍ക്കിയിലെ അങ്കാറയിലുള്ള ജര്‍മ്മന്‍ നയതന്ത്ര കാര്യാലയത്തിലെത്തി പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. ഭീകരരുമായി ബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് തുര്‍ക്കി പൊലിസ് ജന്നിഫറെ അറസ്റ്റ് ചെയ്ത് ജര്‍മ്മനിക്ക് കൈമാറിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button