ഈന്തപ്പഴം അയേണ്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. ഈന്തപ്പഴത്തിന്റെ ഗുണം പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ ദിവസവും 10 എണ്ണം വെച്ച് കഴിക്കണമെന്ന് പറയപ്പെടുന്നു. ഈന്തപഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം.
ഈന്തപ്പഴം കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവയില്‍ നിന്നും മുക്തമാണ്. കൂടാതെ ഇതിൽ പ്രോട്ടീന്‍ ധാരാളമുണ്ട് . ശരീരത്തിന്റെ അടിസ്ഥാനമാണ് പ്രോട്ടീനെന്നു പറയാം. ഈന്തപ്പഴം കഴിക്കുന്നതിലൂടെ പ്രതിരോധശേഷി ധാരാളം ഉണ്ടാകും.
വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, എ, സി തുടങ്ങിയ എല്ലാ വൈറ്റമിനുകളും ഈന്തപ്പഴത്തിൽ നിന്നും ലഭിക്കും. ശരീരത്തിന് താല്‍ക്കാലിക ഊര്‍ജം ലഭ്യമാക്കുന്ന ഒന്നാണിത്. ക്ഷീണം തോന്നുമ്പോഴും വിശക്കുമ്പോഴുമെല്ലാം കഴിയ്ക്കാം. പൊട്ടാസ്യം ധാരാളമുള്ള ഇതില്‍ സോഡിയം തീരെയില്ല. ഹൃദയത്തിനും നാഡീവ്യവസ്ഥയ്ക്കും ഏറെ ഗുണകരമാണ്. വിളർച്ച ഒഴിവാക്കാനും രക്തക്കുറവുള്ളവർക്കും ഇത് കഴിക്കാം.
ഇതിലെ നാരുകള്‍ മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം കാക്കും.വല്ലാതെ തൂക്കക്കുറവിന്റെ പ്രശ്നമുള്ളവര്‍ക്ക് ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയ്ക്കാം. എന്നാല്‍ ഇത് അമിതവണ്ണം വരുത്തുകയുമില്ല. വയറ്റില്‍ ആസിഡ് രൂപപ്പെടുന്നത് ഈന്തപ്പഴം തടയും. ഇതുവഴി വയറിനെ തണുപ്പിയ്ക്കും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. ഇതില്‍ ധാരാളം മഗ്നീഷ്യമുണ്ട്. കാല്‍സ്യം വലിച്ചെടുക്കാന്‍ ഇത് ശരീരത്തെ സഹായിക്കും. ഇത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നന്നാക്കും.
ഇതിലെ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, മഗ്നീഷ്യം എന്നിവ ചര്‍മത്തിന് മൃദുത്വവും തുടിപ്പുമെല്ലാം നല്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയും. ചര്‍മത്തിന് ചെറുപ്പം നല്‍കും. മുടിയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഏറെ ഗുണകരമാണ്. മുടി മൃദുവാക്കുകയും തിളക്കമുള്ളതാക്കുകയും മുടിവേരുകളെ ബലപ്പെടുത്തി മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.
കടപ്പാട്:boldsky
Post Your Comments