KeralaNews

ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പള്ളിക്കുന്ന് മിൽക്ക് സൊസൈറ്റിക്കു സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകൻ ഉണ്ണിയെന്ന ശരത്തിനാണ് വെട്ടേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കൈക്കും കാലിനും ഗുരുതരമായി മുറിവേറ്റ ശരത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് . ശരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 10 സി.പി.എം പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

ള്ളിക്കുന്ന് മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷാന്തരീക്ഷമായിരുന്നു. ഇവിടെ ബോംബുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button