ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയ നാല് ഭീകരന്‍മാരെയും ഒറ്റയ്ക്ക് നേരിട്ടത് 19 കാരനായ യുവ ജവാനെന്ന് റിപ്പോര്‍ട്ട്. ഒരു ഭീകരനെ കാലപുരിക്കയച്ച യുവജവാന്‍ മറ്റു മൂന്ന് ഭീകരോടും ഒറ്റയ്ക്ക് ചെറുത്തുനിന്നു. ഇതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജവാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല.
ഞായറാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഉറി സൈനിക ക്യാംപിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെടുകയും 20 ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനിക വേഷത്തിലെത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. പുലര്‍ച്ചെയായതിനാല്‍ സൈനികരില്‍ പലരും ഉറക്കത്തിലായിരുന്നു. പിന്നീട് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരരെ വധിയ്ക്കുകയായിരുന്നു.
Post Your Comments