ജിയോ ഇറങ്ങിയതിനു ശേഷം പലതരം അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിൽ ഒന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ഒരു സന്ദേശം. ജിയോ സിം ഒരിക്കല്‍ സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിച്ചാല്‍ മറ്റു കമ്പനികളുടെ സിമ്മുകള്‍ അതേ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഈ സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത് വിശ്വസിക്കരുതെന്നാണ് ജിയോയുടെ മുന്നറിയിപ്പ്.
ഇത്തരം സംശയങ്ങളുണ്ടാകാൻ പ്രധാനകാരണം ജിയോയിലെ എല്‍ടിഇ (ലോങ് ടേം ഇവല്യൂഷന്‍) സംവിധാനമാണ്. എല്‍ടിഇ മോഡില്‍ ജിയോ സിം ഉപയോഗിച്ച ശേഷം മറ്റു സിമ്മുകള്‍ മാറ്റിയിടുമ്പോള്‍ നെറ്റ്വര്‍ക്ക് മോഡുകൾ മാറ്റണം. ഡേറ്റ സേവനം ലഭ്യമാക്കാന്‍ പാകത്തിനു നെറ്റ്വര്‍ക്ക് സാങ്കേതികത മെച്ചപ്പെടുത്തുന്നതിനാണിത്. നെറ്റ്വര്‍ക്ക് സെറ്റിംഗ്സ് ഓപ്ഷനില്‍ പോയി 3ജിയിലേക്കോ 2 ജിയിലേക്കോ സേവനം മാറ്റാം.
Post Your Comments