ഹരിവിദ്വാര്: ജീന്സിനുപിന്നാലെ യോഗാ ഗുരു ബാബ രാംദേവ് പുതിയ സംരംഭവുമായി രംഗത്ത്. ആട്ടാ ന്യൂഡില്‍സിലും ജീന്സിലുമൊന്നും ഒതുങ്ങുന്നതല്ല രാംദേവിന്റെ പതഞ്ജലിയുടെ പ്രവര്‍ത്തനം. രാംദേവിന്റെ വക സ്കൂളും ഭക്ഷ്യപാര്ക്കും ഉടന്‍ ആരംഭിക്കും.
നേപ്പാളില്‍ സ്കൂളും ഭക്ഷ്യപാര്ക്കും ഉടന്‍ തുടങ്ങുമെന്ന് ബാബ രാംദേവ് പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലുമായുള്ള കൂടിക്കാഴ്ചയിലാണ് രാംദേവ് ഇക്കാര്യമറിയിച്ചത്. വേദ, ആധുനിക വിദ്യാഭ്യാസ സ്കൂള്‍ ആയിരിക്കും സ്ഥാപിക്കുക. നേപ്പാളില്‍ യോഗയും ആയുര്‍വ്വേദ പഠനങ്ങളും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പതജ്ഞലി ഭക്ഷ്യപാര്ക്ക് നേപ്പാളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാംദേവ് പറഞ്ഞു. പതജ്ഞലി യോഗപീഠ് ഫേസ് രണ്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി.
Post Your Comments