International

റാഖയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനവും പ്രത്യേക ക്ലാസ്സും നടക്കുന്നു

അല്‍റാഖ: റാഖയിലെ സ്‌കൂളുകളില്‍ ഐഎസിന്റെ പഠനം തന്നെ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്കായി നല്‍കുന്നത് തലയറുക്കലാണത്രേ. ആയുധപരിശീലനവും പ്രത്യേക ക്ലാസ്സുകളുമാണ് നടക്കുന്നത്.

സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെതാണ് വെളിപ്പെടുത്തല്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ ആദ്യം സ്വാധീനിക്കുന്നു. കുട്ടിപ്പോരാളികളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. റാഖയിലെ സ്‌കൂളുകള്‍ 2014 ലാണ് ഐഎസ് അധീനപ്പെടുത്തിയത്. ആദ്യം സ്‌കൂള്‍ അടച്ചുപൂട്ടുകയും പിന്നീട് തുറക്കുകയുമായിരുന്നു.

is-1

ഷരിയ, ഇസ്ലാം മതപഠനം, ആയുധപരിശീലനം എന്നിവ മാത്രമായിരുന്നു പിന്നീട് ആ സ്‌കൂളുകളില്‍ പഠിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കും. തലയറുക്കല്‍ പരിശീലനത്തിനായി ഓറഞ്ച് വസ്ത്രങ്ങള്‍ ധരിപ്പിച്ച പാവകളെ വീട്ടിലേക്ക് കൊടുത്തുവിടുകയും ചെയ്യും. ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് റാഖയില്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button