![crime](/wp-content/uploads/2016/09/crime.jpg)
പാറ്റ്‌ന : തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തി. ബിഹാറിലെ ബെഗുസരെയിലാണ് തലയില്ലാത്ത നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാഹേബ്പുര്‍ കമാലിലെ സന്‍ഹ ഹല്‍ട്ടിലാണ് മൂന്നു പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് നൂറോളം ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. പ്രദേശവാസികള്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments