KeralaNews

മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ യുവതിയുടെ നഗ്നനൃത്തം: യുവതിയുടെ പേരിൽ പോലീസുകാർ തമ്മിലടി

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് നഗ്നയായി നടുറോഡില്‍ ബഹളംവെച്ച വിദേശ വനിതയെ അറസ്റ്റ് ചെയ്യാനായി രണ്ട് പോലീസ് സ്റ്റേഷനുകൾ തമ്മിൽ വഴക്ക്. തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും ആണ് യുവതിയുടെ പേരിൽ തമ്മിലടിക്കുന്നത്. തോപ്പുംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ യുവതിയെ കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇതിനെതിരെ തോപ്പുംപടി എസ്‌ഐ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പശ്ചിമകൊച്ചിയിലെ പനയപ്പള്ളിയില്‍ ബെല്‍ജിയത്തില്‍ നിന്നും എത്തിയ യുവതി നഗ്നയായി റോഡിൽ നടന്നത്. നാട്ടുകാരാണ് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. തോപ്പുംപടി സ്റ്റേഷനിൽ എസ്.ഐ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതിനെത്തുടർന്നാണ് ഫോർട്ട് കൊച്ചി സ്റ്റേഷൻ എസ്.ഐ യുവതിയെ കസ്റ്റഡിയിലെടുത്തത്. വിദേശവനിതയ്‌ക്കെതിരെ കൂടുതൽ വകുപ്പുകളിൽ കേസ് ചുമത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button