ന്യൂഡല്‍ഹി : വധശിക്ഷയെക്കുറിച്ച് നിലപാട് വ്യക്തമാക്കി വീണ്ടും സിപിഎം. സിപിഎം വധശിക്ഷയെ എതിര്‍ക്കുന്നുവെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സൗമ്യ വധക്കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുന്നത്. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റത്തിന്റെ ഒരുഭാഗം ഒഴിവാക്കിയതിനെയാണു ചോദ്യം ചെയ്യുന്നത്. വധശിക്ഷ നിയമ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണു പാര്‍ട്ടി നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments