ന്യൂഡെല്‍ഹി: കാവേരി പ്രശ്‌നം കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും കത്തുകയാണ്. അടുത്ത അക്രമത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേല്‍നോട്ട സമിതിയുടെ തീരുമാനം വന്നതോടെ അടുത്ത പ്രശ്‌നത്തിന് വഴിവെക്കുമെന്നുറപ്പ്. കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് മൂവായിരം ക്യൂസെക്സ് ജലം പ്രതിദിനം നല്‍കാനാണ് കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദേശം.
ഈ മാസം 30ാം തീയതിവരെ ജലം നല്‍കണം. കര്‍ണാടകയും തമിഴ്നാടും നല്‍കിയ ജലസ്‌ത്രോതസുകളുടെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതിയുടെ തീരുമാനം. ഇത് പ്രകാരം കര്‍ണാടക കാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കിയേ മതിയാകൂ. ജലത്തിന്റെ അളവ് കുറച്ചത് തമിഴ്നാടിനെയും പ്രകോപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തി ഭാഗങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു. കാവേരി ജലത്തിന്റെ ഉപഭോഗം, കാവേരി തടങ്ങളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ മഴയുടെ അളവ്, ഇവയുടെ വ്യതിയാനം എന്നീ കാര്യങ്ങള്‍ മേല്‍നോട്ട സമിതി ചര്‍ച്ചചെയ്തു.
Post Your Comments