
ചെന്നൈ: നിയമ വിദ്യാര്‍ത്ഥി ഓടിച്ച കാര് ഇടിച്ച് 12 ഓട്ടോറിക്ഷകള്‍ തകര്‍ന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലേക്ക് വിദ്യാര്‍ഥി ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ചെന്നൈയിലെ കത്തീഡ്രല്‍ റോഡിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്. അറുമുഖന്‍ എന്ന ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് പോര്‍ഷെ കാറിലെത്തിയ വികാസ് വിജയാനന്ദ് (22) എന്ന നിയമ വിദ്യാര്‍ത്ഥിയാണ് അപകടത്തിന് പിന്നില്‍. ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഈ സമയം അറുമുഖന്‍ കിടന്നുറങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ അറുമുഖന്‍ മരിച്ചു. സംഭവത്തില്‍ വികാസ് വിജയാനന്ദിനെ പോലീസ് അറസ്റ്റു ചെയ്തു. കാറിന്റെ മുന്‍വശവും ഓട്ടോറിക്ഷകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
Post Your Comments