India

ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മെഹബൂബ മുഫ്തി

ശ്രീനഗര്‍ : ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുന്നതാണ് ഉറിയിലുണ്ടായ ആക്രമണമെന്നും സംഘര്‍ഷഭരിതമായ കശ്മീരിലെ അന്തരീക്ഷം കൂടുതല്‍ മോശമാകാന്‍ ഇതു കാരണമാകുമെന്നും മെഹബൂബ ചൂണ്ടിക്കാട്ടി. വീരമൃത്യു വരിച്ച സൈനികര്‍ക്ക് മുഫ്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കശ്മീര്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഉറി ബ്രിഗേഡ് ആസ്ഥാനത്തെ ഭീകരാക്രമണം. കശ്മീരില്‍ പുതിയ സംഘര്‍ഷത്തിന് തിരികൊളുത്താനും ഇതുവഴി ശ്രമമുണ്ടാകും. ഇന്ത്യപാക്കിസ്ഥാന്‍ ശത്രുതയുടെ ഏറ്റവും വലിയ ഇരകള്‍ ജമ്മു കശ്മീരിലെ ജനങ്ങളാണെന്നും മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി. ഇന്ത്യപാക്ക് ശത്രുതയുടെ പേരില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ ആറ് ദശാബ്ദങ്ങളായി കനത്ത വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. പരുക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മെഹബൂബ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button